മും​ബൈ: ടാ​റ്റ ട്ര​സ്റ്റി​ന്‍റെ ചെ​യ​ർ​മാ​നാ​യി ര​ത്ത​ൻ ടാ​റ്റ​യു​ടെ അ​ർ​ധ​സ​ഹോ​ദ​ര​നാ​യ നോ​യ​ൽ ടാ​റ്റ​യെ തി​ര​ഞ്ഞെ​ടു​ത്തു. മും​ബൈ​യി​ൽ ചേ​ർ​ന്ന ടാ​റ്റ ട്ര​സ്റ്റി​ന്‍റെ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

അ​റു​പ​ത്തി​യേ​ഴു​കാ​ര​നാ​യ നോ​യ​ൽ ടാ​റ്റ നി​ല​വി​ല്‍ സ​ര്‍ ര​ത്ത​ന്‍ ടാ​റ്റ ട്ര​സ്റ്റി​ന്‍റെ​യും സ​ര്‍ ദോ​റാ​ബ്ജി ടാ​റ്റ ട്ര​സ്റ്റി​ന്‍റെ​യും ട്ര​സ്റ്റി​യാ​ണ്. ടാ​റ്റ ഗ്രൂ​പ്പി​ന്‍റെ ഹോ​ള്‍​ഡിം​ഗ് ക​മ്പ​നി​യാ​യ ടാ​റ്റ സ​ണ്‍​സി​ല്‍ 66 ശ​ത​മാ​ന​ത്തോ​ളം ഓ​ഹ​രി​ക​ളും ടാ​റ്റ ട്ര​സ്റ്റു​ക​ളു​ടെ കൈ​വ​ശ​മാ​ണ്.

ഇ​ന്ത്യ​ൻ-​ഐ​റി​ഷ് വ്യ​വ​സാ​യി​യാ​യ നോ​യ​ൽ ടാ​റ്റ ട്രെ​ൻ​ഡ്, ടാ​റ്റ ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് കോ​ർ​പ്പ​റേ​ഷ​ൻ എ​ന്നി​വ​യു​ടെ ചെ​യ​ർ​മാ​നാ​ണ്. ടാ​റ്റ ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റും ടൈ​റ്റാ​ൻ, ടാ​റ്റ സ്റ്റീ​ൽ ക​മ്പ​നി​ക​ളു​ടെ വൈ​സ് ചെ​യ​ർ​മാ​നു​മാ​ണ്.

ടാ​റ്റ ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ലൂ​ടെ ക​രി​യ​ർ ആ​രം​ഭി​ച്ച നോ​യ​ൽ 1999 ജൂ​ണി​ൽ ടാ​റ്റ ഗ്രൂ​പ്പി​ന്‍റെ റീ​ട്ടെ​യി​ൽ വി​ഭാ​ഗ​മാ​യ ട്രെ​ൻ​ഡി​ന്‍റെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റാ​യി മാ​റി. 2003ൽ ​ടൈ​റ്റാ​ൻ, വോ​ൾ​ട്ടാ​സ് ക​മ്പ​നി​ക​ളു​ടെ ഡ​യ​റ​ക്ട​റാ​യി നി​യ​മി​ത​നാ​യി. 2010-11 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ടാ​റ്റ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​മ്പ​നി​യു​ടെ മാ​നേ​ജിം​ഗ് ‌ഡ​യ​റ​ക്ട​റാ​യും അ​ദ്ദേ​ഹം മാ​റി.