അടിമാലിയില്‍ ടിപ്പര്‍ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു
Friday, October 11, 2024 12:37 PM IST
ഇടുക്കി: അടിമാലി കൂമ്പന്‍പാറയില്‍ ടിപ്പര്‍ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു. വീട്ടില്‍ ആളില്ലാതിരുന്നതിനാലാണ് വലിയ അപകടം ഒഴിവായത്.
അടിമാലിയില്‍ ദേശീയപാതയുടെ നിര്‍മാണത്തിനായി എത്തിച്ച ലോറിയാണ് വീടിന് മുകളിലേക്ക് മറിഞ്ഞുവീണത്. റോഡരികില്‍ നിര്‍ത്തിയിട്ട ലോറി തനിയെ പിന്നോട്ട് ഉരുണ്ട് പോയ ശേഷം വീടിന് മുകളിലേക്ക് മറിയുകയായിരുന്നു.
ഡ്രൈവർ ചായ കുടിക്കാൻ പോയ സമയത്താണ് അപകടം. എന്നാൽ ഹാൻഡ് ബ്രേക്ക് ഇട്ട ശേഷമാണ് താൻ പോയതെന്നാണ് ഡ്രൈവറുടെ വാദം.