പാലക്കാട് കാട്ടുപന്നിക്കൂട്ടം കിണറ്റിൽ വീണു
Friday, October 11, 2024 12:12 PM IST
പാലക്കാട്: എലപ്പുള്ളിയിൽ കാട്ടുപന്നിക്കൂട്ടം കിണറ്റിൽ വീണു. കാക്കത്തോട്ടിൽ ബാബുവിന്റെ വീട്ടുമുറ്റത്തുള്ള കിണറ്റിലാണ് പന്നിക്കൂട്ടം വീണത്.
അഞ്ച് പന്നികളാണ് കിണറ്റിൽ വീണത്. പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പന്നികളെ പുറത്തെടുക്കാനുള്ള നടപടികൾ സ്വീകരിച്ചു. പന്നികളെ വെടിവച്ചാണ് പുറത്തെടുക്കുന്നത്.
ജനവാസ മേഖലയിലെ കിണറ്റിലാണ് പന്നികൾ വീണത്. പ്രദേശത്ത് കാട്ടുപന്നികളുടെ ആക്രമണം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.