അഗ്രശാല തീപിടിത്തത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം വേണം: പോലീസ് എഫ്ഐആർ തള്ളി ദേവസ്വം
Friday, October 11, 2024 11:52 AM IST
തൃശൂർ: പൂരം അലങ്കോലമാക്കൽ വിവാദം ആളിപ്പടരുന്നതിനിടെ പാറമേക്കാവ് അഗ്രശാലയിൽ കഴിഞ്ഞ ഞായറാഴ്ച രാത്രിയുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട പോലീസ് എഫ്ഐആർ തള്ളി പാറമേക്കാവ് ദേവസ്വം. യഥാർഥ വസ്തുതകൾക്കും സംഭവങ്ങൾക്കും വിരുദ്ധമാണ് പോലീസ് എഫ്ഐആറെന്ന് പാറമേക്കാവ് ദേവസ്വം ഭാരവാഹികൾ ആരോപിച്ചു.
ആസൂത്രിതമായി കേസിന്റെ ദിശ തിരിച്ചുവിടാൻ ശ്രമം ഉണ്ടായോ എന്നാണ് സംശയമെന്ന് പാറമേക്കാവ് ദേവസ്വം പറയുന്നു. അഗ്രശാല കത്തിയ സംഭവം ക്രൈം ബ്രാഞ്ചിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് ആവശ്യപ്പെട്ടു.