പാലക്കാട്ടും ചേലക്കരയിലും സിപിഎം തോല്‍ക്കും; സ്ഥാനാര്‍ഥികളെ നിര്‍ത്തിയേക്കുമെന്നും അന്‍വര്‍
Friday, October 11, 2024 11:37 AM IST
കോഴിക്കോട്: ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പാലക്കാടും ചേലക്കരയിലും സിപിഎം സ്ഥാനാർഥികൾ പരാജയപ്പെടുമെന്ന് പി.വി.അൻവർ എംഎൽഎ. പാലക്കാട് സിപിഎം മൂന്നാം സ്ഥാനത്തായത് എങ്ങനെയെന്ന് ആലോചിക്കണമെന്നും അൻവർ പ്രതികരിച്ചു.
ഐപിഎസ് ഉദ്യോഗസ്ഥരെ ബിജെപിയിലേക്ക് റിക്രൂട്ട് ചെയ്യുന്നയാളായി മുഖ്യമന്ത്രി മാറിയെന്നും അൻവർ ആരോപിച്ചു. രണ്ടിടങ്ങളിലും സിപിഎം - ബിജെപി ഡീലുണ്ട്.
എം.ആർ.അജിത് കുമാർ ഇപ്പോൾ തന്നെ ബിജെപിയാണ്. ഔദ്യോഗികമായി പിന്നീട് ബിജെപിയിൽ ചേരും. പലരും ഒളിച്ചും പാർത്തുമാണ് ബിജെപിക്കു വേണ്ടി പ്രവർത്തിക്കുന്നതെന്നും അൻവർ കൂട്ടിച്ചേർത്തു.
ഉപതെരഞ്ഞെടുപ്പുകളിൽ സ്ഥാനാർഥികളെ നിർത്തുന്ന കാര്യം ഡിഎംകെ ആലോചിക്കുകയാണെന്നും അൻവർ പറഞ്ഞു. നല്ല സ്ഥാനാർഥിയെ കിട്ടിയാൽ രണ്ടുമണ്ഡലങ്ങളിലും മത്സരിപ്പിക്കും. നമ്മുടെ ആശയം ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും അൻവർ പറഞ്ഞു.