കെഎസ്ആർടിസി ഡ്രൈവറുമായുള്ള തർക്കം; മേയർ സഞ്ചരിച്ച കാർ കണ്ടെത്താത്തത് എന്തുകൊണ്ടെന്ന് കോടതി
Friday, October 11, 2024 9:56 AM IST
തിരുവനന്തപുരം: മേയറും കെഎസ്ആർടിസി ബസ് ഡ്രൈവറുമായുള്ള തർക്കത്തിൽ പോലീസിന് കോടതിയുടെ വിമർശനം. മേയർ ആര്യ രാജേന്ദ്രനും സംഘവും സഞ്ചരിച്ച കാർ കണ്ടെത്താത്തത് എന്തു കൊണ്ടെന്നും കോടതി ചോദിച്ചു.
കെഎസ്ആർടിസി ബസ് ഡ്രൈവറായ യദുവിന്റെ പരാതിയിൽ സുതാര്യമായ അന്വേഷണം നടത്തണമെന്ന് വഞ്ചിയൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്ന് നിർദേശിച്ചു. ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ട് ഈ മാസം 22 ന് സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടു.
യദു കന്റോണ്‍മെന്റ് സ്റ്റേഷനില്‍ നല്കിയ പരാതിയിലെ അന്വേഷണത്തിലാണ് പോലീസിനെ കോടതി വിമര്‍ശിച്ചത്. എതിര്‍കക്ഷികളുടെ മൊഴി രേഖപ്പെടുത്താത്തതിലും പോലീസിനെ കോടതി വിമർശിച്ചു.