പാലക്കാട്ട് ലോറി കാറിലിടിച്ച് അപകടം; യുവാവ് മരിച്ചു
Friday, October 11, 2024 9:11 AM IST
പാലക്കാട്: അലനല്ലൂരില്‍ ലോറി കാറിലിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. അലനല്ലൂര്‍ സ്വദേശി സുമേഷ് ആണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ശ്രീനാഥിന് ഗുരുതര പരിക്കുണ്ട്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. അര്‍ധരാത്രി ഒന്നോടെയാണ് സംഭവം. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.