നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസിലേക്ക് സ്വകാര്യ ബസ് ഇടിച്ചുകയറി; 15 പേർക്ക് പരിക്ക്
Thursday, October 10, 2024 9:20 PM IST
കണ്ണൂര്‍: നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസിലേക്ക് സ്വകാര്യ ബസ് ഇടിച്ചുകയറി 15 പേർക്ക് പരിക്ക്. വ്യാഴാഴ്ച വൈകുന്നേരം നാലിന് കൂത്തുപറമ്പിലുണ്ടായ അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പേരാവൂരിൽ നിന്ന് തലശേരിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. നിര്‍ത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസിൽ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ബസിന്റെ മുൻഭാഗത്തുണ്ടായിരുന്നവര്‍ക്കാണ് കൂടുതൽ പരിക്കേറ്റത്.
അപകടത്തിൽ സ്വകാര്യ ബസിന്റെയും ടൂറിസ്റ്റ് ബസിന്റെയും മുൻഭാഗത്തിന് കേടുപാടുകള്‍ സംഭവിച്ചു. പോലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി.