വന്ദേഭാരത് എക്സ്പ്രസിന് നേരെ ആക്രമണം; പ്രതി പിടിയിൽ
Thursday, October 10, 2024 5:18 PM IST
കണ്ണൂർ : വന്ദേ ഭാരത് എക്സ്പ്രസിന് നേരെ ആക്രമണം നടത്തിയയാളെ പോലീസ് അറസ്റ്റ് ചെയ്തു. മാഹി റെയിൽവേ സ്റ്റേഷനിൽ വെച്ച് ആക്രമണം നടത്തിയ കുറ്റ്യാടി സ്വദേശി നദീറാണ് പിടിയിലായത്.
കാസർഗോട്ടേയ്ക്കു പോകുകയായിരുന്ന ട്രെയിനിനു നേരെ ബേസ്റ്റ് വിൻ എടുത്ത് എറിയുകയായിരുന്നു. ആർപിഎഫ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
പ്രതിയെ ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് പറഞ്ഞു.