നേതാക്കളുടെ താത്പര്യം ഒന്നാമതും പാര്‍ട്ടി താത്പര്യം രണ്ടാമതുമായി; ഹരിയാനയിലെ തോല്‍വിയില്‍ രാഹുല്‍
Thursday, October 10, 2024 3:55 PM IST
ന്യൂഡല്‍ഹി: ഹരിയാന തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. നേതാക്കളുടെ സ്വന്തം താത്പര്യത്തിന് ഒന്നാം സ്ഥാനം നല്‍കിയെന്നും പാര്‍ട്ടി താത്പര്യം രണ്ടാമതായെന്നും രാഹുല്‍ വിമര്‍ശിച്ചു.
ഹരിയാന തെരഞ്ഞെടുപ്പില്‍ ഇവിഎമ്മിലെ ക്രമക്കേട് ആരോപിച്ച് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ഇതിനിടെയാണ് നേതാക്കള്‍ക്കെതിരേ രാഹുല്‍ വിമര്‍ശനമുന്നയിച്ചത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, ഹരിയാനയിലെ കോണ്‍ഗ്രസിന്റെ നിരീക്ഷകരായ രാജസ്ഥാന് മുന്‍ മുഖ്യമന്ത്രി അശോഖ് ഗെഹ്ലോ
ട്ട്, അജയ് മാക്കന് തുടങ്ങിയവരും പങ്കെടുത്തു. അതേസമയം തോല്‍വി പഠിക്കാന്‍ പാര്‍ട്ടി സമിതി രൂപീകരിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ അറിയിച്ചു.