പാലക്കാട്ട് ആര് മത്സരിച്ചാലും യുഡിഎഫ് ജയിക്കും: കെ.മുരളീധരൻ
Thursday, October 10, 2024 3:02 PM IST
തൃശൂര്‍: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാധ്യത തള്ളാതെ കെ.മുരളീധരന്. കോണ്‍ഗ്രസില്‍നിന്ന് ആര് മത്സരിച്ചാലും പതിനായിരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് ജയിക്കുമെന്ന് മുരളീധരന് പ്രതികരിച്ചു.
പാലക്കാട്ട് മത്സരിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുരളീധരൻ. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചര്‍ച്ച നടന്നതായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പൂരം കലക്കൽ വിവാദത്തിലും മുരളീധരൻ പ്രതികരിച്ചു. തൃശൂർ പൂരം കലക്കുമെന്ന് മുൻകൂട്ടി അറിഞ്ഞിരുന്നില്ല. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കും വരെ കോൺഗ്രസ് പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.