അവിശ്വാസ പ്രമേയമില്ല; ഐഒഎയുടെ പേരിൽ പുറത്തുവന്ന അജണ്ട വ്യാജമെന്ന് പി.ടി.ഉഷയുടെ ഓഫീസ്
Thursday, October 10, 2024 1:36 PM IST
ന്യൂഡൽഹി: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തുനിന്ന് പി.ടി.ഉഷയെ പുറത്താക്കാന്‍ അവിശ്വാസപ്രമേയം അവതരിപ്പിക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് പി.ടി.ഉഷയുടെ ഓഫീസ്. ഐഒഎയുടെ ഈ മാസം 25ന് ചേരുന്ന യോഗത്തിന്റേതെന്ന പേരിൽ പ്രചരിക്കുന്ന അജണ്ട വ്യാജമാണെന്നും ഓഫീസ് അറിയിച്ചു.
ജോയിന്റ് സെക്രട്ടറി കല്യാൺ ചൗബേ ഒപ്പിട്ട ഈ അജണ്ടയെക്കുറിച്ച് അറിയില്ല. ഇതിനെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കും.
യഥാർഥ അജണ്ടയിൽ ഉഷയ്ക്കെതിരായ അവിശ്വാസപ്രമേയമില്ല. എന്നാൽ മറ്റ് അംഗങ്ങൾക്കെതിരായ കാരണം കാണിക്കൽ നോട്ടീസ് ഉൾപ്പെടെ ചർച്ച ചെയ്യുന്നത് അജണ്ടയിലുണ്ടെന്നും ഉഷയുടെ ഓഫീസ് അറിയിച്ചു.