പാലക്കാട് ഉപതെരഞ്ഞെടുപ്പ്: ശോഭാ സുരേന്ദ്രനു വേണ്ടി പോസ്റ്ററുകൾ
Thursday, October 10, 2024 1:14 PM IST
പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ബിജെപി നേതാവ് ശോഭ സുരേന്ദ്രനെ എൻഡിഎ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്ററുകൾ. നഗരത്തിന്റെ പല ഭാഗങ്ങളിലും പോസ്റ്ററുകൾ സ്ഥാപിച്ചിട്ടുണ്ട്.
പാലക്കാട്ടെ കാവിപ്പട എന്ന പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ശോഭയെ സ്ഥാനാർഥിയാക്കിയാൽ വിജയം ഉറപ്പാണെന്നും പോസ്റ്ററുകളിൽ പറയുന്നു.
അതേസമയം ബിജെപി ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ സ്ഥാനാർഥിയാകുമെന്നാണ് റിപ്പോർട്ടുകൾ. സി. കൃഷ്ണകുമാറിനോട് പ്രവർത്തനമാരംഭിക്കാൻ കേന്ദ്രനേതൃത്വം നിർദേശിച്ചതായാണ് വിവരം.
അതിനിടെ ചേലക്കരയിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. കെ ബാലകൃഷ്ണന് വേണ്ടി ബിജെപി തൃശൂർ ജില്ലാ നേതൃത്വം രംഗത്തുവന്നു. സരസു ടീച്ചർ മത്സരിക്കട്ടെയെന്ന നിലപാടിലാണ് പ്രഭാരി പ്രകാശ് ജാവദേകർ. ശക്തനായ സ്ഥാനാർഥികളെ മത്സരരംഗത്തിറക്കാനാണ് കോർ കമ്മിറ്റി യോഗത്തിലെ തീരുമാനം.