കോഴിക്കോട്ട് ബൈക്കപകടം; യുവാവ് മരിച്ചു
Thursday, October 10, 2024 12:38 PM IST
കോഴിക്കോട്: മാവൂർ പെരുവയലിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. പെരുവയൽ ചിറ്റാരിക്കുഴിയിൽ കൃഷ്ണൻകുട്ടിയുടെ മകൻ അഭിൻ കൃഷ്ണ(22 ) ആണ് മരിച്ചത്.
രാവിലെ ഒന്പതിന് ജോലിസ്ഥലത്തേക്ക് പോകുമ്പോൾ വീടിന് സമീപത്തു വച്ചായിരുന്നു അപകടം. ജലജീവൻ മിഷന്റെ കുഴിയുടെ സമീപത്തെത്തിയപ്പോൾ മുന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷ പെട്ടെന്ന് ബ്രേക്കിട്ടു.
പിന്നാലെ ബൈക്കിൽ വന്ന അഭിൻ ബ്രേക്ക് ചവിട്ടിയെങ്കിലും റോഡിലേക്ക് മറിഞ്ഞുവീണു. റോഡിലേക്ക് വീണ അഭിന്റെ തലയിൽ എതിർവശത്തു നിന്നും വന്ന ബൈക്ക് ഇടിക്കുകയായിരുന്നു.