തി​രു​വ​ന​ന്ത​പു​രം: പ​രീ​ക്ഷാ മൂ​ല്യ​നി​ര്‍​ണ​യം എ​ഐ സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് ന​ട​പ്പി​ലാ​ക്കു​ന്ന കാ​ര്യം ആ​ലോ​ച​ന​യി​ലു​ണ്ടെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി. ഇ​ത് മൂ​ല്യ​നി​ര്‍​ണ​യ​രീ​തി കൂ​ടു​ത​ല്‍ സു​താ​ര്യ​വും സ​മ​ഗ്ര​വു​മാ​ക്കു​മെ​ന്ന് മ​ന്ത്രി നി​യ​മ​സ​ഭ​യി​ല്‍ പ​റ​ഞ്ഞു.

ഏ​തൊ​ക്കെ മേ​ഖ​ല​ക​ളി​ല്‍ എ​ഐ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്നു​ണ്ട് എ​ന്ന ചോ​ദ്യ​ത്തി​നാ​യി​രു​ന്നു മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം. പുതി​യ പാ​ഠ്യ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ ഡി​ജി​റ്റ​ല്‍ ഉ​ള്ള​ട​ക്ക നി​ര്‍​മാ​ണ​ത്തി​ലും എ​ഐ​യു​ടെ സാ​ങ്കേ​തി​ക സ​ഹാ​യം ഉ​പ​യോ​ഗ​പ്പെ​ടു​ത്തുമെന്ന് മന്ത്രി പറഞ്ഞു.

ഓ​രോ വി​ദ്യാ​ര്‍​ഥി​ക്കും അ​വ​രു​ടെ ക​ഴി​വി​ന് അ​നു​സ​രി​ച്ച് ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​വു​ന്ന ത​ര​ത്തി​ല്‍ ലേ​ര്‍​ണിം​ഗ് സം​വി​ധാ​നം ഒ​രു​ക്കും. അ​ക്കാ​ദ​മി​ക​മാ​യ ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ മാ​ത്ര​മേ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ സാ​ങ്കേ​തി​ക വി​ദ്യ പ്ര​യോ​ജ​ന​പ്പെ​ടു​ത്തൂ​വെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.