ആ കോടീശ്വരൻ കന്നഡനാട്ടിൽ; തിരുവോണം ബംപര്‍ ഭാഗ്യശാലി അൽത്താഫ്
Thursday, October 10, 2024 11:45 AM IST
തിരുവനന്തപുരം: തിരുവോണം ബംപര്‍ ഭാഗ്യശാലിയെ കണ്ടെത്തി. കര്‍ണാടക പാണ്ഡ്യപുര സ്വദേശി അല്‍ത്താഫിനാണ് 25 കോടി ലഭിച്ചത്. കര്‍ണാടകയില്‍ മെക്കാനിക്കായ അല്‍ത്താഫ് വയനാട്ടിലെ ബന്ധുവീട്ടില്‍ എത്തിയപ്പോഴാണ് ഓണം ബംപറെടുത്തത്. TG 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.
15 കൊല്ലമായി ടിക്കറ്റെടുക്കുന്നുണ്ടെന്നും ഒന്നാം സമ്മാനം തനിക്കാണെന്ന് ബുധനാഴ്ച തന്നെ അറിഞ്ഞിരുന്നു എന്നും അല്‍ത്താഫ് പ്രതികരിച്ചു. സമ്മാനത്തുക കൊണ്ട് സ്വന്തമായി ഒരു വീട് നിർമിക്കണം, മകളുടെ കല്യാണം നടത്തണമെന്നാണ് ഏറ്റവും വലിയ ആഗ്രഹമെന്നും അൽത്താഫ് പറഞ്ഞു.
വയനാട് ബത്തേരിയിലെ എൻജിആർ ലോട്ടറീസ് നടത്തുന്ന നാഗരാജ് ആണ് ടിക്കറ്റ് വിറ്റത്. പനമരത്തെ എസ് ജെ ലക്കി സെന്ററില്‍ നിന്നുമാണ് നാഗരാജ് ടിക്കറ്റെടുത്തത്. ഒരുമാസം മുൻപാണ് ടിക്കറ്റ് വിറ്റതെന്നും ആരാണ് വാങ്ങിയതെന്ന് ഓർമയില്ലെന്നും താൻ വിറ്റ ടിക്കറ്റിന് സമ്മാനം ലഭിച്ചതിൽ അതിയായ സന്തോഷമെന്നായിരുന്നു നാഗരാജിന്റെ ആദ്യപ്രതികരണം.