കോ​ഴി​ക്കോ​ട്‌: നാ​ദാ​പു​രം തൂ​ണേ​രി​യി​ൽ ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ർ​ത്ത​ക​ൻ സി.​കെ. ഷി​ബി​നെ വെ​ട്ടി​ക്കൊ​ന്ന കേ​സി​ലെ പ്ര​തി​ക​ൾ​ക്കാ​യി ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ച് പോ​ലീ​സ്. ഏ​ഴ്‌ പ്ര​തി​ക​ൾ​ക്ക് വേ​ണ്ടി​യാ​ണ് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്‌.

ഇ​വ​രി​ൽ ആ​റു പേ​ർ വി​ദേ​ശ​ത്തും ഒ​രാ​ൾ ചെ​ന്നൈ​യി​ലു​മാ​ണെ​ന്നാ​ണ് വി​വ​രം. നേ​ര​ത്തെ വി​ചാ​ര​ണ കോ​ട​തി വെ​റു​തെ വി​ട്ട പ്ര​തി​ക​ൾ കു​റ്റ​ക്കാ​രാ​ണെ​ന്ന് ഹൈ​ക്കോ​ട​തി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്നാ​ണ്‌ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത് വി​ചാ​ര​ണ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​ൻ ഹൈ​ക്കോ​ട​തി നി​ർ​ദ്ദേ​ശം ന​ൽ​കി​യ​ത്‌. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നാ​ദാ​പു​രം പോ​ലീ​സ് പ്ര​തി​ക​ൾ​ക്കാ​യി ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ച​ത്.

ഒ​ന്ന് മു​ത​ല്‍ ആ​റ് വ​രെ പ്ര​തി​ക​ളെ​യും 15, 16 പ്ര​തി​ക​ളെ​യു​മാ​ണ് ഹൈ​ക്കോ​ട​തി കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. സ​ര്‍​ക്കാ​രി​ന്‍റെ ഉ​ള്‍​പ്പെ​ടെ അ​പ്പീ​ലി​ലാ​ണ് വി​ധി. പ്ര​തി​ക​ൾ 15ന് ​ഹാ​ജ​രാ​ക​ണ​മെ​ന്ന് കോ​ട​തി ഉ​ത്ത​ര​വി​ട്ടു. അ​ന്ന് ശി​ക്ഷ വി​ധി​ക്കും.

മു​സ്‍​ലിം ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര​ട​ക്ക​മു​ള്ള 17 പ്ര​തി​ക​ളെ വെ​റു​തെ വി​ട്ടു​കൊ​ണ്ടു​ള്ള എ​ര​ഞ്ഞി​പ്പാ​ലം അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി വി​ധി​ക്കെ​തി​രെ​യാ​യി​രു​ന്നു സ​ര്‍​ക്കാ​രി​ന്‍റെ അ​പ്പീ​ല്‍. കു​റ്റം തെ​ളി​യി​ക്കു​ന്ന​തി​ല്‍ പ്രോ​സി​ക്യൂ​ഷ​ന്‍ പ​രാ​ജ​യ​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്തി​യാ​യി​രു​ന്നു പ്ര​തി​ക​ളെ വെ​റു​തെ വി​ട്ട​ത്.

2015 ജ​നു​വ​രി 22നാ​ണ് ഷി​ബി​ൻ കൊ​ല​പ്പെ​ട്ട​ത്. കേ​സി​ല്‍ തെ​യ്യം​പാ​ടി ഇ​സ്മാ​യി​ല്‍, സ​ഹോ​ദ​ര​ന്‍ മു​നീ​ര്‍ എ​ന്നീ മു​സ്‌​ലിം ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​രും പ്ര​തി​ക​ളാ​യി​രു​ന്നു.