പയ്യോളിയില്‍നിന്ന് കാണാതായ നാല് കുട്ടികളെ കണ്ടെത്തി
Thursday, October 10, 2024 9:28 AM IST
കോഴിക്കോട്: പയ്യോളിയില്‍നിന്ന് കാണാതായ നാല് കുട്ടികളെ ആലുവയിലെ ലോഡ്ജില്‍നിന്ന് കണ്ടെത്തി. പോലീസിന് ലഭിച്ച വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിൽ ഇന്ന് രാവിലെയാണ്
ഇവരെ കണ്ടെത്തിയത്.
ചെരിച്ചിൽ മസ്ജിദിൽ താമസിച്ച് പഠിക്കുന്ന മദ്രസ വിദ്യാർഥികളെയാണ് ബുധനാഴ്ച വൈകിട്ട് മുതൽ കാണാതായത്. ഇവരെ ആലുവ പോലീസ് സ്റ്റേഷനിലെത്തിച്ചു. ഇവരുടെ മൊഴി രേഖപ്പെടുത്തും.