ഗവര്‍ണര്‍ പറയുന്ന കാര്യങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല: എം.വി.ഗോവിന്ദന്
Thursday, October 10, 2024 9:17 AM IST
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. ഗവര്‍ണര്‍ പറയുന്ന കാര്യങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് ഗോവിന്ദന് പ്രതികരിച്ചു.
ഗവര്‍ണര്‍ പറയുന്ന അതേ ഭാഷയില്‍ മറുപടി പറയേണ്ട കാര്യമില്ല. ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റാന്‍ പലപ്പോഴും ഗവര്‍ണര്‍ക്ക് കഴിഞ്ഞിട്ടില്ല. സര്‍വകലാശാല വിഷയത്തിലടക്കം ഇക്കാര്യം കണ്ടതാണ്.
ഗവര്‍ണര്‍ ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം മുഖ്യമന്ത്രി മറുപടി പറഞ്ഞു കഴിഞ്ഞതാണ്. വില കുറഞ്ഞ രീതിയാണ് ഗവര്‍ണറുടേത്. തങ്ങള്‍ ഇതൊരു വെല്ലുവിളിയായി കണക്കാക്കുന്നില്ലെന്നും ഗോവിന്ദന് പറഞ്ഞു.