ഇരിങ്ങാലക്കുടയിൽ ആക്രിക്കടയിൽ വൻ തീപിടിത്തം
Thursday, October 10, 2024 7:06 AM IST
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ജംഗ്ഷനിലുള്ള ആക്രിക്കടയിൽ വൻ തീപിടിത്തം. കൂട്ടിയിട്ടിരുന്ന ആക്രി സാധനങ്ങൾക്കാണ് തീപിടിച്ചത്.
അഗ്നിരക്ഷാസേനയുടെ രണ്ടു യൂണിറ്റുകൾ സ്ഥലത്തെത്തി തീയണച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.