ഹരിയാനയിലെ തോൽവി; കോൺഗ്രസ് നിലപാടിനെ തള്ളി സഖ്യകക്ഷികൾ
Thursday, October 10, 2024 1:15 AM IST
ന്യൂഡൽഹി: ഹരിയാനയിലെ തോൽവിയിൽ കോൺഗ്രസ് നിലപാടിനെ തള്ളി സഖ്യകക്ഷികൾ. അമിത ആത്മവിശ്വാസം തിരിച്ചടിയായെന്ന് ശിവസേന ഉദ്ധവ് താക്കറേ വിഭാഗം കുറ്റപ്പെടുത്തി.
തോൽവി കോൺഗ്രസ് പരിശോധിക്കണമെന്ന് സിപിഎം പിബി പ്രതികരിച്ചു. ബിജെപിയെ നേരിടുന്ന കാര്യത്തിൽ ഇത് പാഠമാണെന്നും സിപിഎം പ്രസ്താവനയിൽ വ്യക്തമാക്കി. അഹങ്കാരവും സഖ്യകക്ഷികളെ ഉള്‍ക്കൊളളാത്ത മനോഭാവവുമാണ് കാരണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസും കുറ്റപ്പെടുത്തി.
ഹരിയാനയിലെ തെരഞ്ഞെടുപ്പ് തോൽവി അംഗീകരിക്കില്ലെന്നായിരുന്നു കോൺഗ്രസ് നിലപാട്. ഇവിഎമ്മിൽ ക്രമക്കേട് നടന്നതായും കോൺഗ്രസ് ആരോപിച്ചിരുന്നു.