പഞ്ചാബിൽ ആറ് വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി
Wednesday, October 9, 2024 11:46 PM IST
ലുധിയാന: ആറ് വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി. പഞ്ചാബിലെ ലുധിയാനയിൽ ആണ് സംഭവം.
വീട്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പ്രതി കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടർന്ന് മുറിയിലെത്തിച്ച് പീഡനത്തിനിരയാക്കുകയായിരുന്നു.
പിന്നീട് കുട്ടിയുടെ മൃതദേഹം കെട്ടിടത്തിന് മുകളിൽ നിന്നും വലിച്ചെറിഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.