ടോറസ് ലോറിയിടിച്ച് വിദ്യാർഥി മരിച്ചു
Wednesday, October 9, 2024 11:16 PM IST
മലപ്പുറം: ടോറസ് ലോറിയിടിച്ച് വിദ്യാർഥി മരിച്ചു. മലപ്പുറം പൊന്നാനിയിൽ ആണ് സംഭവം. അഴീക്കൽ സ്വദേശി അബ്ദുൽ ഹാദി (15 ) ആണ് മരിച്ചത്.
അപകടത്തിൽ കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.