ഹരിയാനയിലെ തിരിച്ചടി പരിശോധിക്കുമെന്ന് രാഹുൽ ഗാന്ധി
Wednesday, October 9, 2024 2:49 PM IST
ന്യൂഡൽഹി: ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായ തിരിച്ചടി പരിശോധിക്കുമെന്ന് രാഹുൽ ഗാന്ധി. ആ അപ്രതീക്ഷിത ഫലമാണ് തങ്ങൾ വിശകലനം ചെയ്യുന്നത്. പല നിയമസഭാ മണ്ഡലങ്ങളിൽ നിന്നും വരുന്ന പരാതികൾ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്നും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.
പിന്തുണയ്ക്കുന്ന ഹരിയാനയിലെ എല്ലാ ജനങ്ങൾക്കും അവരുടെ അശ്രാന്ത പരിശ്രമത്തിനും പ്രവർത്തകർക്കും രാഹുൽ നന്ദി പറഞ്ഞു.
ജമ്മു കാഷ്മീരിലെ ജനങ്ങൾക്കും രാഹുൽ നന്ദി പറഞ്ഞു. കാഷ്മീരിൽ ഇന്ത്യയുടെ വിജയം ഭരണഘടനയുടെ വിജയമാണ്, ജനാധിപത്യ ആത്മാഭിമാനത്തിന്റെ വിജയമാണെന്നും രാഹുൽ കുറിച്ചു.
അവകാശങ്ങൾക്കും സാമൂഹികവും സാമ്പത്തികവുമായ നീതിക്കും സത്യത്തിനും വേണ്ടിയുള്ള ഈ പോരാട്ടം തുടരുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.