ശബരിമലയില്‍ ഓൺലൈൻ ബുക്കിംഗ് മാത്രമാക്കിയാൽ ഭക്തർക്ക് തിരിച്ചടിയാകുമെന്ന് സതീശൻ
Wednesday, October 9, 2024 2:35 PM IST
തിരുവനന്തപുരം: ശബരിമലയില്‍ ഓൺലൈൻ ബുക്കിംഗ് മാത്രമാക്കിയാൽ ഭക്തർക്ക് തിരിച്ചടിയാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. സർക്കാർ തീരുമാനം ഗുരുതര പ്രസിന്ധിക്ക് വഴിവയ്ക്കും. സ്പോട് ബുക്കിംഗ് സൗകര്യം ഒരുക്കിയേ തീരൂ. ഗൗരവം മുന്നിൽ കണ്ട് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. നിയമസഭയിൽ സബ്മിഷനായാണ് വിഷയം അവതരിപ്പിച്ചത്.
സ്പോട്ട് ബുക്കിംഗ് എണ്ണം നിയന്ത്രിച്ച് തിരക്കൊഴിവാക്കാനാണെന്ന് മന്ത്രി വി.എന്‍. വാസവന് മറുപടി പറഞ്ഞു. സുഗമമായ തീർഥാടനം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്പോട്ട് ബുക്കിംഗ് അനുവദിച്ചിട്ടും കഴിഞ്ഞതവണ എണ്ണം കൂടുന്നത് കണ്ടു. 80000ത്തില്‍ അധികം ഭക്തര്‍ വന്നാല്‍ പ്രാഥമിക സൗകര്യരും ഒരുക്കാന്‍ സാധിക്കില്ല. തീർഥാടകര്‍ ഏത് പാതയിലൂടെയാണ് ദര്‍ശനത്തിന് വരുന്നതെന്ന് ബുക്കിംഗിലൂടെ അറിയാന്‍ കഴിയും വിര്‍ച്വല്‍ ക്യൂ ഏര്‍പ്പാടാക്കിയത് അതിനാണെന്നും മന്ത്രി വിശദീകരിച്ചു.