ശസ്ത്രക്രിയയ്ക്ക് സർക്കാർ ഡോക്ടർ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന് പരാതി
Wednesday, October 9, 2024 11:47 AM IST
പത്തനംതിട്ട: ശസ്ത്രക്രിയയ്ക്ക് സർക്കാർ ഡോക്ടർ കൈക്കൂലി ആവശ്യപ്പെട്ടതായി പരാതി. പത്തനംതിട്ട അടൂർ ജനറൽ ആശുപത്രി സർജനെതിരെയാണ് ആരോപണം ഉയര്‍ന്നത്.
ഡോക്ടർ 12,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട ശബ്ദരേഖയും പുറത്ത് വന്നിരുന്നു. സംഭവത്തില്‍ ആശുപത്രി സൂപ്രണ്ടിന് രേഖാമൂലം പരാതി കൊടുത്തിട്ടും നടപടിയുണ്ടായില്ലെന്നും പരാതിക്കാരി ആരോപിക്കുന്നു.
ആശുപത്രിയിൽ സർജറി ചെയ്യാൻ പണം ചോദിച്ചിട്ടില്ലെന്നാണ് ഡോക്ടർ പറയുന്നത്. പ്രൈവറ്റ് പ്രാക്ടീസ് ചെയ്യുന്ന സ്ഥലത്ത് ശസ്ത്രക്രിയ ചെയ്യാനാണ് തുക ആവശ്യപ്പെട്ടതെന്നാണ് ഡോക്ടറുടെ വിശദീകരണം. പരാതിക്കാരിയുടെ സഹോദരിയെയാണ് ചികിത്സയ്ക്കായി കൊണ്ടുപോയത്.