കൊ​ല്ലം: ച​ല​ച്ചി​ത്ര താ​രം ടി.​പി. മാ​ധ​വ​ൻ (88) അ​ന്ത​രി​ച്ചു. കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ന്ത്യം. ഉ​ദ​ര​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്നു ക​ഴി​ഞ്ഞ ദി​വ​സം അ​ദ്ദേ​ഹ​ത്തെ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​ക്കി​യി​രു​ന്നു. തു​ട​ർ​ന്നു വെ​ന്‍റി​ലേ​റ്റ​റി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ഏ​ട്ട് വ​ർ​ഷ​മാ​യി പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​നി​ൽ വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം. തി​രു​വ​ന​ന്ത​പു​ര​ത്തെ ഒ​രു ലോ​ഡ്ജ് മു​റി​യി​ൽ ആ​രും ആ​ശ്ര​യ​മി​ല്ലാ​തെ ക​ഴി​യു​മ്പോ​ഴാ​ണ് സീ​രി​യ​ൽ സം​വി​ധാ​യ​ക​ൻ പ്ര​സാ​ദ് മാ​ധ​വ​നെ ഗാ​ന്ധി​ഭ​വ​നി​ൽ എ​ത്തി​ക്കു​ന്ന​ത്. ഗാ​ന്ധി​ഭ​വ​നി​ൽ എ​ത്തി​യ ശേ​ഷം ചി​ല സി​നി​മ​ക​ളി​ലും സീ​രി​യ​ലു​ക​ളി​ലും അ​ഭി​ന​യി​ച്ചു. പി​ന്നീ​ട് മ​റ​വി​രോ​ഗം ബാ​ധി​ക്കു​ക​യാ​യി​രു​ന്നു.

1975ൽ ​പു​റ​ത്തി​റ​ങ്ങി​യ രാ​ഗം എ​ന്ന ച​ല​ച്ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ടി.​പി. മാ​ധ​വ​ൻ സി​നി​മ ജീ​വി​തം ആ​രം​ഭി​ച്ച​ത്. നാ​ടോ​ടി​ക്കാ​റ്റ്, ന​ര​സിം​ഹം, വി​യ​റ്റ്‌​നാം കോ​ള​നി, ക​ളി​ക്ക​ളം, അ​യാ​ള്‍ ക​ഥ​യെ​ഴു​തു​ക​യാ​ണ്, സ​ന്ദേ​ശം, ലേ​ലം തു​ട​ങ്ങി അ​റു​നൂ​റോ​ളം സി​നി​മ​ക​ളി​ൽ വേ​ഷ​മി​ട്ടു.

താ​ര സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ സ്ഥാ​പ​കാം​ഗ​മാ​യ ടി.​പി. മാ​ധ​വ​ൻ ആ​ദ്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കൂ​ടി​യാ​ണ്.