മും​ബൈ: റി​സ​ർ​വ് ബാ​ങ്ക് ധ​ന​ന​യം പ്ര​ഖ്യാ​പി​ച്ചു. ബാ​ങ്ക് പ​രി​ശ നി​ര​ക്കി​ൽ ത​ൽ​ക്കാ​ലം മാ​റ്റ​മു​ണ്ടാ​കി​ല്ല. കാ​ര​ണം റി​പ്പോ നി​ര​ക്കി​ൽ മാ​റ്റം വ​രു​ത്തേ​ണ്ടെ​ന്ന് ധ​ന​ന​യ​സ​മ​തി തീ​രു​മാ​നി​ച്ചു.

പ​ത്താം ത​വ​ണ​യാ​ണ് ബാ​ങ്കു​ക​ള്‍​ക്ക് റി​സ​ര്‍​വ് ബാ​ങ്ക് ന​ല്‍​കു​ന്ന വാ​യ്പ​യ്ക്ക് ഈ​ടാ​ക്കു​ന്ന പ​ലി​ശ​നി​ര​ക്കാ​യ റി​പ്പോ നി​ര​ക്ക് 6.5 ശ​ത​മാ​ന​മാ​യി തു​ട​രാ​ൻ ധ​ന​ന​യ​സ​മ​തി തീ​രു​മാ​നി​ച്ച​തെ​ന്ന് റി​സ​ര്‍​വ് ബാ​ങ്ക് ഗ​വ​ര്‍​ണ​ര്‍ ശ​ക്തി​കാ​ന്ത ദാ​സ് മാ​ധ്യ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

നാ​ണ​യ​പ്പെ​രു​പ്പം 4.8 ശ​ത​മാ​ന​മാ​ന​തി​ന് അ​ടു​ത്താ​യി​രി​ക്കു​മെ​ന്നാ​ണ് റി​സ​ർ​വ് ബാ​ങ്കി​ന്‍റെ വിലയിരുത്തൽ. 2025 സാ​ന്പ​ത്തി​ക വ​ർ​ഷം വ​രെ നാ​ണ​യ​പ്പെ​രു​പ്പം അ​ഞ്ച് ശ​ത​മാ​ന​ത്തി​ൽ താ​ഴെ നി​ല​നി​ർ​ത്താ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് ആ​ർ​ബി​ഐ​യു​ടെ കണക്കുകൂട്ടൽ.

രാ​ജ്യ​ത്തി​ന്‍റെ വ​ള​ർ​ച്ച നി​ര​ക്ക് ഏ​ഴ് ശ​ത​മാ​നത്തിനു മു​ക​ളി​ൽ 2025 സാ​ന്പ​ത്തി​ക വ​ർ​ഷം നി​ല​നി​ർ​ത്തു​മെ​ന്നും ആ​ർ​ബി​ഐ വ്യ​ക്ത​മാ​ക്കി. ഈ ​ഘ​ട്ട​ത്തി​ൽ പ​ലി​ശ നി​ര​ക്കി​ൽ മാ​റ്റം വ​രു​ത്തേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നാ​ണ് റി​സ​ർ​വ് ബാ​ങ്കി​ന്‍റെ തീ​രു​മാ​നം.

2023 ഫെ​ബ്രു​വ​രി​ക്കു​ശേ​ഷം റി​സ​ര്‍​വ് ബാ​ങ്ക് മു​ഖ്യ പ​ലി​ശ നി​ര​ക്കാ​യ റി​പ്പോ 6.5 ശ​ത​മാ​ന​മാ​യി നി​ല​നി​റു​ത്തു​ക​യാ​ണ്.