സ്കൂട്ടറിന് പിന്നില്‍ കാറിടിച്ച് അപകടം; റെയില്‍വേ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മരിച്ചു
Wednesday, October 9, 2024 8:44 AM IST
പാലക്കാട്: മായന്നൂര്‍ പാലത്തിന് സമീപം ഉണ്ടായ അപകടത്തില്‍ ഒറ്റപ്പാലം റെയില്‍വേ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മരിച്ചു. മായന്നൂര്‍ സ്വദേശിനി കൃഷ്ണ ലത(32) ആണ് മരിച്ചത്. സ്കൂട്ടറിന് പിറകില്‍ കാര്‍ ഇടിച്ചു ഗുരുതരമായി പരിക്കേറ്റു ചികിത്സയിലിരിക്കെയാണ് മരണം.
ചൊവ്വാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. തിങ്കളാഴ്ച വൈകുന്നേരം അഞ്ചോടെയിരുന്നു അപകടം. കൃഷ്ണ ലത സ്കൂട്ടറില്‍ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട സ്കൂട്ടര്‍ റോഡരികിലെ ഫ്രൂട്ട്സ് കടയിലേക്ക് ഇടിച്ചു കയറിയിരുന്നു.
ചുനങ്ങാട് എവിഎം എച്ച്എസ് സ്കൂള്‍ കായിക അധ്യാപകന് എം. സുധീഷ് ആണ് കൃഷ്ണ ലതയുടെ ഭര്‍ത്താവ്.