അമേരിക്ക വീണ്ടും ചുഴലിക്കൊടുങ്കാറ്റ് ഭീഷണിയിൽ: "മിൽട്ടൺ' തീരത്തോട് അടുക്കുന്നു
Wednesday, October 9, 2024 7:38 AM IST
മയാമി: ഹെലീൻ ചുഴലിക്കൊടുങ്കാറ്റിനു പിന്നാലെ അമേരിക്ക വീണ്ടും ചുഴലിക്കൊടുങ്കാറ്റ് ഭീഷണിയിൽ."മിൽട്ടൺ' ചുഴലിക്കൊടുങ്കാറ്റ് അമേരിക്കൻ തീരത്തോട് അടുക്കുന്നു.
ഫ്ലോറിഡയിൽ ബുധനാഴ്ച രാത്രി കാറ്റ് വീശിത്തുടങ്ങുമെന്നാണു പ്രവചനം. മുൻകരുതലിന്റെ ഭാഗമായി ഫ്ലോറിഡയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആയിരക്കണക്കിനുപേര്‍ ഫ്ലോറിഡയിൽ നിന്ന് വീടുകള്‍ ഒഴിഞ്ഞ് പോവുകയാണ്.
2005-ലെ റീത്ത ചുഴലിക്കാറ്റിനുശേഷം ഏറ്റവും പ്രഹരശേഷിയുള്ള കൊടുങ്കാറ്റായിരിക്കും മിൽട്ടൺ എന്നാണ് പ്രവചനം. സുരക്ഷ മുൻനിർത്തി ജനങ്ങളോട് വീടുകളിൽ നിന്ന് ഒഴിഞ്ഞുപോകാൻ ഗവർണർ റോൺ ഡി സാന്റിസ് നിർദേശം നൽകിയിരുന്നു. ടാമ്പ, ക്ലിയർവാട്ടർ എയർപോർട്ടുകളും അടച്ചിടും.
ആഴ്ചകൾക്കു മുന്‍പ് തെക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ കനത്തനാശം വിതച്ച ഹെലീൻ ചുഴലിക്കൊടുങ്കാറ്റിനെ തുടർന്ന് 232 പേർ മരിച്ചിരുന്നു.