കുട്ടികളുടെ യാത്രയ്ക്ക് കർശന നിയമങ്ങൾ; 14 വയസുവരേ കാറിൽ പ്രത്യേക സീറ്റ്, ഹെൽമറ്റും നിർബന്ധം
Tuesday, October 8, 2024 7:51 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് 14 വയസുവരേയുള്ള കുട്ടികൾക്ക് കാർ യാത്രയ്ക്ക് പ്രത്യേക സീറ്റ് നിർബന്ധമാക്കുന്നു. കേന്ദ്ര വാഹന ചട്ടം അനുസരിച്ചാണ് സംസ്ഥാനത്തും ഈ നിയമം ശക്തമാക്കുന്നത്.
ഒന്ന് മുതൽ നാല് വയസുവരേയുള്ള കുട്ടികൾക്ക് കാറുകളുടെ പിൻ സീറ്റിൽ പ്രത്യേക സീറ്റ് നിർബന്ധമാക്കും. 14 വരേ പ്രായമുള്ള കുട്ടികൾക്ക് ഉയരത്തിന് അനുസരിച്ച് പ്രത്യേക മാതൃകയിലുള്ളസീറ്റുമായിരിക്കും ഇനിമുതൽ. നിയമം പാലിക്കാത്തവരിൽനിന്ന് ഡിസംബർ മുതൽ പിഴ ഈടാക്കി തുടങ്ങും എന്നാണ് വിവരം.
ഇരുചക്ര വാഹനങ്ങളിലെ യാത്രകൾക്ക് നാലുവയസിന് മുകളിലുള്ള കുട്ടികൾക്ക് ഹെൽമറ്റ് നിർബന്ധമാക്കും. ഇരുചക്ര വാഹനങ്ങളിൽ യാത്രചെയ്യുന്ന കുട്ടികളെ രക്ഷിതാക്കളുമായി ഒരു ബെൽറ്റ് ഉപയോഗിച്ച് ബന്ധിക്കുന്നത് അപകടങ്ങൾ ഒഴിവാക്കുമെന്നും ഗതാഗത വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.