വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസ്: കൂടുതൽ പ്രതികൾ ഉണ്ടെന്ന് പോലീസ്
Tuesday, October 8, 2024 3:37 PM IST
കോഴിക്കോട്: മുക്കത്തിനടുത്ത് കിഴക്കൻ മലയോര മേഖലയിലെ ഹൈസ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ കൂടുതല്‍ പ്രതികളെന്ന് പോലീസ്. കുട്ടിയുടെ അമ്മയുടെ സുഹൃത്തുക്കളാണു പിടിയിലായവര്‍. ഇനി പിടിയിലാകാനുള്ളവരും ഇവരുമായി ബന്ധമുള്ളവരാണെന്നാണു പോലീസ് പറയുന്നത്.
അമ്മയെയും സുഹൃത്തുക്കളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. വര്‍ഷങ്ങളായി കുട്ടിയെ ഇവര്‍ ശാരീരികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് വിവരം. ഹൈസ്കൂൾ വിദ്യാർഥിനിയായ 15 വയസുകാരിയെ വയറുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവശിപ്പിച്ചപ്പോഴാണ് പീഡിപ്പിക്കപ്പെട്ട വിവരവും ആറുമാസം ഗര്‍ഭിണിയാണെന്ന കാര്യവും അറിയുന്നത്.
തുടർന്നുള്ള അന്വേഷണത്തിൽ മാതാവിന്റെ സുഹൃത്തുക്കളായ ആസാം സ്വദേശി മോമൻ അലി, മലപ്പുറം അരീക്കോട് ഊർങ്ങാട്ടിരി സ്വദേശികളായ മുഹമ്മദ് അനസ്, യൂസഫ് എന്നിവരെയാണ് മുക്കം പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ മൊഴിയിലും കുടുതൽ പേർ പീഡിപ്പിച്ചതായി പറയുന്നുണ്ട്. വിദ്യാർഥിനി ഇപ്പോൾ തിരുവനന്തപുരം ചൈൽഡ് കെയറിലാണുള്ളത്.