ഹരിയാനയിൽ ബിജെപി മുന്നേറ്റം; ആദിത്യ സുർജേവാല പിന്നിൽ
Tuesday, October 8, 2024 10:51 AM IST
ന്യൂഡൽഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വേട്ടെണ്ണൽ പുരോഗമിക്കുന്പോൾ ബിജെപി കേവല ഭൂരിപക്ഷം കടന്നു മുന്നേറുന്നു. 90 സീറ്റിലെ ഫല സൂചനകൾ പുറത്തുവന്നപ്പോൾ ബിജെപി 46 സീറ്റിലും കോൺഗ്രസ് 37 സീറ്റിലും മറ്റുള്ളവർ ഏഴ് സീറ്റിലും മുന്നേറുകയാണ്.
ഐഎസിസി ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാലയുടെ മകൻ ആദിത്യ സുർജേവാല കൈതൽ മണ്ഡലത്തിൽ 468 വോട്ടുകൾക്ക് പിന്നിലാണ്. ആദിത്യയുടെ മുത്തച്ഛൻ ഷംശേർ സിംഗ് സുർജേവാലയും അച്ഛൻ രൺദീപ് സിംഗ് സുർജേവാലയും വിജയിച്ച മണ്ഡലംകൂടിയാണിത്.
വോട്ടെണ്ണൽ ആരംഭിച്ചത് മുതല്‍ കോണ്‍ഗ്രസ് മുന്നേറ്റമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് ലീഡ് നില മാറി മറഞ്ഞു. വിജയ പ്രതീക്ഷയിൽ ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് ലഡു ഉള്‍പ്പെടെ വിതരണം ചെയ്തിരുന്നെങ്കിലും ഇപ്പോൾ ആഘോങ്ങൾ നിർത്തിവച്ചിരിക്കുകയാണ്.