ഹരിയാനയിൽ കോൺഗ്രസ് കിതയ്ക്കുന്നു; എഐസിസി ആസ്ഥാനത്ത് ആഘോഷം നിർത്തി
Tuesday, October 8, 2024 10:18 AM IST
ന്യൂഡൽഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലെ ലീഡു നില മാറിമറിഞ്ഞതോടെ ശോകമുഖമായി എഐസിസി ആസ്ഥാനം. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിൽ കോൺഗ്രസ് കുതിപ്പ് തുടർന്നപ്പോൾ ലഡു വിതരണം ചെയ്തിരുന്നു.
ഡോലക്കും ബാന്‍ഡുമേളവുമൊക്കെയായി വലിയ രീതിയിലുള്ള ആഘോഷം എഐസിസി ആസ്ഥാനത്ത് നടത്തിയിരുന്നു. എന്നാൽ പോരാട്ടം കടുത്തതോടെ എഐസിസി ആസ്ഥാനത്ത് ആഘോഷപരിപാടികൾ നിർത്തി വച്ചിരിക്കുകയാണ്.
വോട്ടെണ്ണൽ രണ്ടു മണിക്കൂർ പിന്നിട്ടപ്പോൾ ബിജെപി 51 സീറ്റിലും കോൺഗ്രസ് 34 സീറ്റിലും മറ്റുള്ളവർ അഞ്ചു സീറ്റിലും ലീഡു ചെയ്യുകയാണ്. മുൻ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയുടെ വീട്ടിലെ ആഘോഷങ്ങളും നിര്‍ത്തിവച്ചിരിക്കുകയാണ്.
കോൺഗ്രസിനായി ജുലാന മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്ന ഗുസ്തി താരം വിനേഷ് ഫോഗട്ടും ജെജെപിയുടെ ദുഷ്യന്ത് സിംഗ് ചൗട്ടാലയും ദിഗ്വിജയ് സിംഗ് ചൗട്ടാലയും പിന്നിലാണ്.