ഹരിയാന, ജമ്മുകാഷ്മീർ തെരഞ്ഞെടുപ്പ്: സിപിഎം രണ്ടിടങ്ങളില്‍ മുന്നില്‍
Tuesday, October 8, 2024 9:15 AM IST
ന്യൂഡല്‍ഹി: ജമ്മു കാഷ്മീര്‍, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടിടങ്ങളില്‍ സിപിഎം സ്ഥാനാര്‍ഥികള്‍ മുന്നില്‍. ഹരിയാനയിലെ ഭിവാനിയില്‍ സിപിഎമ്മിന്റെ ഓംപ്രകാശ് മുന്നിലാണ്. ഭിവാനി ജില്ലാ സെക്രട്ടറിയാണദ്ദേഹം.
ഹരിയാനയില്‍ 1987ല്‍ ആണ് സിപിഎം അവസാനമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടുള്ളത്. ഇത്തവണ ഇന്ത്യാ സംഖ്യത്തിന്റെ ഭാഗമായിട്ടാണ് സിപിഎം ഹരിയാനയില്‍ മത്സരിക്കുന്നത്.
ജമ്മു കാഷ്മീരിലെ കുല്‍ഗാമില്‍ സിപിഎമ്മിന്റെ മുഹമ്മദ് യൂസഫ് തരിഗാമി മുന്നിലാണ്.