ജമ്മുകാഷ്മീരിൽ ഇന്ത്യാ സഖ്യം കേവലഭൂരിപക്ഷം മറികടന്നു
Tuesday, October 8, 2024 8:51 AM IST
ന്യൂഡൽഹി: ജമ്മുകാഷ്മീർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പ്രകാരം ഇന്ത്യാ സഖ്യം കേവലഭൂരിപക്ഷം മറികടന്നു. 90 അംഗ നിയമസഭയിൽ നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് സഖ്യം 55 സീറ്റിൽ മുന്നേറുകയാണ്.
ബിജെപി 26 സീറ്റിലും പിഡിപി നാലു സീറ്റിലും മുന്നേറുകയാണ്. മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും ഒമർ അബ്ദുല്ല ലീഡ് ചെയ്യുകയാണ്. പ്രത്യേക സംസ്ഥാന പദവി പിന്‍വലിച്ച ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണ് ജമ്മുകാഷ്മീരില്‍ നടക്കുന്നത്.
നിയമസഭയിലേക്ക് ലെഫ്റ്റ്നന്റ് ഗവര്‍ണർക്ക് അഞ്ചു പേരെ നാമനിര്‍ദേശം ചെയ്യാം. മൂന്ന് ഘട്ടമായി നടന്ന ജമ്മുകാഷ്മീർ തെരഞ്ഞെടുപ്പില്‍ 63.45 ശതമാനവും പോളിംഗാണ് രേഖപ്പെടുത്തിയത്.