ഹരിയാനയിൽ കോണ്‍ഗ്രസ് തരംഗം; ജമ്മുകാഷ്മീരിൽ ഇന്ത്യാ സഖ്യം
Tuesday, October 8, 2024 8:38 AM IST
ന്യൂഡല്‍ഹി: ഹരിയാന ജമ്മുകാഷ്മീർ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്പോൾ കോൺഗ്രസ് മുന്നേറ്റം. ഹരിയാനയിൽ കോൺഗ്രസ് 54 സീറ്റിലും ബിജെപി 21, മറ്റുപാർട്ടികൾ രണ്ടു സീറ്റിലും മുന്നേറുകയാണ്. ജുലാന മണ്ഡലത്തില്‍ വിനേഷ് ഫോഗട്ട് ലീഡു ചെയ്യുകയാണ്.
ജമ്മു കാഷ്മീരിലെ ആദ്യ ഫലസൂചനകള്‍ പ്രകാരം നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് സഖ്യമാണ് മുന്നില്‍. ജമ്മു കാഷ്മീരിൽ ഇന്ത്യാ സഖ്യം 47 സീറ്റിലും ബിജെപി 25 സീറ്റിലും പിഡിപി രണ്ടു സീറ്റിലും മറ്റുള്ളവർ ആറു സീറ്റിലും മുന്നേറുകയാണ്.
അതേസമയം ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തിന് പുറത്ത് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങിക്കഴിഞ്ഞു.