തമ്മിലടി; ആറുപേരെ സിപിഎം പുറത്താക്കി
Monday, October 7, 2024 10:56 PM IST
കൊച്ചി: പൂണിത്തുറയിലെ തമ്മിലടിയുടെ പേരിൽ ആറുപേരെ സിപിഎം പുറത്താക്കി. ബ്രാഞ്ച് സെക്രട്ടറിമാരായ സൂരജ്, സനീഷ്, ബൈജു എന്നിവരെയുൾപ്പെടെയുള്ളവർക്ക് എതിരെയാണ് നടപടി സ്വീകരിച്ചത്. തിങ്കളാഴ്ച ചേർന്ന എറണാകുളം ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം.
ശിപാർശ അടുത്ത ദിവസം ജില്ലാ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്യും. ദുരിതാശ്വാസ നിധിയിലേക്ക് പിരിച്ച തുക കൈമാറിയില്ലെന്ന പരാതിയിൽ തൃക്കാക്കര ഏരിയാ കമ്മിറ്റി അംഗമായ വി.പി.ചന്ദ്രനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ തീരുമാനിച്ചു.
പാർട്ടിക്ക് കളങ്കമുണ്ടാക്കും വിധം പ്രവർത്തിച്ചവർക്കെതിരെയാണ് നടപടി എടുത്തതെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് അറിയിച്ചു.