ശ്രീനാഥ് ഭാസിയെയും പ്രയാഗയെയും ചോദ്യം ചെയ്യും
Monday, October 7, 2024 5:33 PM IST
കൊച്ചി: ഗുണ്ടനേതാവ് ഓം പ്രകാശിനെ സന്ദർശിച്ചതുമായി ബന്ധപ്പെട്ട് സിനിമ താരങ്ങളായ ശ്രീനാഥ് ഭാസിയെയും പ്രയാഗ മാർട്ടിനെയും ചോദ്യം ചെയ്യും. കൂടുതൽ തെളിവ് ലഭിച്ചശേഷമായിരിക്കും താരങ്ങളെ ചോദ്യം ചെയ്യുന്നതെന്ന് കൊച്ചി ഡിസിപി പറഞ്ഞു.
കൊച്ചിയിൽ നടന്ന ഡിജെ പാർട്ടിയെ കുറിച്ചും പോലീസ് അന്വേഷിക്കും. ഓം പ്രകാശിനെതിരായ ലഹരിക്കേസിലെ റിമാൻഡ് റിപ്പോർട്ടിൽ ശ്രീനാഥ് ഭാസിയുടെയും പ്രയാഗ മാർട്ടിന്റെയും പേരുകൾ ഉണ്ടായിരുന്നു. ഓം പ്രകാശിന്റെ മുറി സന്ദർശിച്ചുവെന്നാണ് പോലീസ് റിപ്പോർട്ടിലുള്ളത്.
ഇവർക്ക് പുറമേ സ്ത്രീകളടക്കം 20 ഓളം പേർ ഓം പ്രകാശിന്റെ മുറിയിൽ എത്തിയിട്ടുണ്ട്. ബോബി ചലപതി എന്നയാളുടെ പേരിലാണ് മുറി ബുക്ക് ചെയ്തത്.
കഴിഞ്ഞ ദിവസമയാണ് ഓം പ്രകാശിനെ പോലീസ് അറസ്റ്റു ചെയ്തത്. ബോള്‍ഗാട്ടിയിലെ ഡിജെ പരിപാടിക്ക് എത്തിയതാണെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്. ഓം പ്രകാശ് ഹോട്ടലിലുണ്ടായ സമയത്ത് ചില സിനിമ താരങ്ങളും ഇവിടെ എത്തിയിരുന്നുവെന്ന് വിവരമുണ്ടായിരുന്നു.
അതേസമയം കേസിൽ ഓം പ്രകാശിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. കൊക്കെയ്ൻ ഉപയോഗിച്ചുവെന്ന് തെളിയിക്കാൻ ആയില്ലെന്നാണ് കോടതി നിരീക്ഷണം.