കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിനു തീപിടിച്ചു
Monday, October 7, 2024 3:47 PM IST
കൊല്ലം: പുനലൂരിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിനു തീപിടിച്ചു. പുനലുരിൽനിന്നും കായംകുളത്തേക്ക് പോയ ബസിനാണ് തീപിടിച്ചത്.
എൻജീൻ ഭാഗത്തുനിന്ന് പുക ഉയർന്നതോടെ യാത്രക്കാർ പുറത്തിറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി. പിന്നീട് നാട്ടുകാരും ഫയർ ഫോഴ്സും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി.