പശ്ചിമ ബംഗാളിൽ കൽക്കരി ഖനിയിൽ പൊട്ടിത്തെറി: ഏഴ് മരണം
Monday, October 7, 2024 2:44 PM IST
കോൽക്കത്ത: പശ്ചിമ ബംഗാളിൽ കൽക്കരി ഖനിയിലുണ്ടായ പൊട്ടിത്തെറിയിൽ ഏഴ് പേർ മരിച്ചു. പത്ത് പേർക്ക് പരിക്കേറ്റു. ബിർഭൂം ജില്ലയിലെ കൽക്കരി ഖനിയിലാണ് അപകടമുണ്ടായത്.
തിങ്കളാഴ്ച രാവിലെയാണ് സ്ഫോടനമുണ്ടായത്. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗംഗാറാംചക് മൈനിംഗ് പ്രൈവറ്റ് ലിമിറ്റഡിലാണ് (ജിഎംപിഎൽ) അപകടമുണ്ടായത്.
കൽക്കരി പൊടിക്കുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്. പോലീസ് സ്ഥലത്തെത്തി മറ്റ് തൊഴിലാളികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.