തി​രു​വ​ന​ന്ത​പു​രം: മ​ധ്യ​വ​യ​സ്ക​നെ വെ​ട്ടിക്കൊലപ്പെടുത്താൻ ശ്ര​മി​ച്ച പ്ര​തി​ക​ൾ പി​ടി​യി​ൽ. വി​നോ​ദ് എ​ന്ന് വി​ളി​ക്കു​ന്ന ഷൈ​ജു (39), അ​രു​വി​ക്ക​ര വി​ല്ലേ​ജി​ൽ ഇ​രു​മ്പ് ത​ട​ത്ത​രു​ക​ത്ത് വീ​ട്ടി​ൽ ആ​ദ​ർ​ശ് (27) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ക​ര​കു​ളം വി​ല്ലേ​ജി​ൽ മു​ല്ല​ശേ​രി തോ​പ്പി​ൽ ക​ട്ട​ക്കാ​ലി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ സോ​മ​ൻ (66) എ​ന്ന​യാ​ളെ​യാ​ണ് പ്ര​തി​ക​ൾ ആ​ക്ര​മി​ച്ച​ത്. ഇ​യാ​ളു​ടെ മ​ക​ന്‍റെ ബൈ​ക്ക് പ്ര​തി​ക​ൾ അ​ടി​ച്ചു​ത​ക​ർ​ത്ത​ത് ത​ട​ഞ്ഞ​തോ​ടെ​യാ​ണ് പ്ര​തി​ക​ൾ സോ​മ​നെ ആ​ക്ര​മി​ച്ച​ത്.

വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സി​ലെ പ്ര​തി​യാ​ണ് ഷൈ​ജു. കാ​പ്പ നി​യ​മ​പ്ര​കാ​രം ഇ​യാ​ളെ നാ​ടു​ക​ട​ത്തി​യി​ട്ടു​ള്ള​താ​ണ്.