വിവാദ വിഷയങ്ങൾ സഭയിൽ ഉയർത്താൻ പ്രതിപക്ഷം; മുഖ്യമന്ത്രിക്കെതിരേ ഇന്ന് രൂക്ഷവിമർശനമുണ്ടായേക്കും
Monday, October 7, 2024 6:59 AM IST
തിരുവനന്തപുരം: എഡിജിപി എം.അർ. അജിത് കുമാറിനെതിരായ നടപടി ഇന്ന് നിയമസഭയിൽ ചർച്ചയായേക്കും. നടപടി കണ്ണിൽ പൊടിയിടാൻ മാത്രമുള്ളതാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയിരുന്നു.
പിആർ വിവാദവും മലപ്പുറം വിവാദവും ഉൾപ്പെടെ ചർച്ചയാകാൻ സാധ്യതയുണ്ട്. മുഖ്യമന്ത്രിക്കെതിരേ സഭയിൽ ഇന്ന് രൂക്ഷ വിവമർശനമുയരാനാണ് സാധ്യത.
ഇന്ന് നിയമസഭയിൽ കാണാമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞത്. അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കിയ നടപടി പ്രഹസനമാണ്. നടപടിയിൽ തൃപ്തിയില്ലെന്നും സതീശൻ പറഞ്ഞു.
അജിത് കുമാറിനെതിരായ നടപടി പോലീസ് തലപ്പത്തെ ഉദ്യോഗസ്ഥരുടെ സാധാരണ സ്ഥലം മാറ്റം മാത്രമായുള്ള ഉത്തരവാണ് സര്‍ക്കാര്‍ ഇറക്കിയത്. ഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ ഭാഗമായുള്ള നടപടിയെക്കുറിച്ച് ഒന്നും പരാമർശിച്ചിട്ടില്ല.