മ​ല​പ്പു​റം: എ​ഡി​ജി​പി എം.​ആ​ര്‍. അ​ജി​ത് കു​മാ​റി​നെ ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യി​ല്‍ നി​ന്നും നീ​ക്കി​യ​തി​ന് പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി കെ.​ടി. ജ​ലീ​ൽ എം​എ​ൽ​എ. അ​വ​സാ​ന വി​ക്ക​റ്റും വീ​ണു, അ​ര​ങ്ങ​ത്തു നി​ന്ന് അ​ടു​ക്ക​ള​യി​ലേ​ക്ക് എ​ന്ന് ജ​ലീ​ൽ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ കു​റി​ച്ചു.

എ​ഡി​ജി​പി എം.​ആ​ർ. അ​ജി​ത് കു​മാ​റി​നെ ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യി​ൽ നി​ന്ന് നീ​ക്കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി. എ​ന്നാ​ൽ ബ​റ്റാ​ലി​യ​ന്‍റെ ചു​മ​ത​ല​യി​ൽ അ​ദ്ദേ​ഹം തു​ട​രും. ഡി​ജി​പി ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

ഡി​ജി​പി​യു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​ക്ക് കൈ​മാ​റി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് രാ​ത്രി​യോ​ടെ ന​ട​പ​ടി​യെ​ടു​ത്തു​കൊ​ണ്ട് ഉ​ത്ത​ര​വി​റ​ങ്ങി​യ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ​ത്തി ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി. ഇ​ന്‍റ​ലി​ജ​ൻ​സ് എ​ഡി​ജി​പി മ​നോ​ജ് ഏ​ബ്ര​ഹാ​മി​ന് ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല ന​ൽ​കി.