ബാർ ജീവനക്കാരനെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതികൾ അറസ്റ്റിൽ
Monday, October 7, 2024 12:19 AM IST
അമ്പലപ്പുഴ: ബാർ ജീവനക്കാരനെ തലക്കടിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. വിഷ്ണു (24), അർജുൻ (27), ശ്യാംകുമാർ (33), ജയകുമാർ (55) എന്നിവരെയാണ് പിടിയിലായത്.
നീർക്കുന്നം ബാറിലെ ജീവനക്കാരനായ ടിനോയെ ആക്രമിച്ച കേസിലാണ് പ്രതികൾ പിടിയിലായത്. മദ്യപിക്കാൻ ബാറിൽ എത്തിയ പ്രതികൾ മദ്യം സപ്ലൈ ചെയ്തുകൊണ്ടിരുന്ന ആളെ ചീത്തവിളിക്കുകയും തുടർന്ന് ബാറിൽ ബഹളമുണ്ടാക്കുകയുംചെയ്തു.
പോലീസ് എത്തിയതോടെ രക്ഷപ്പെട്ട പ്രതികളെക്കുറിച്ച് ബാർ ജീവനക്കാരനായ ടിനോ വിവരങ്ങൾ നൽകിയിരുന്നു. ഇതിൽ പ്രകോപിതരായ പ്രതികൾ തിരിച്ചെത്തി ഇയാളെ മർദിക്കുകയായിരുന്നു.