കുറ്റ്യാടി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീപിടിച്ചു
Sunday, October 6, 2024 12:32 PM IST
കോഴിക്കോട്: കുറ്റ്യാടി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന ട്രാവലറിനു തീപിടിച്ചു. തീ പടരുന്നത് കണ്ട് വാഹനം നിർത്തി യാത്രക്കാർ പുറത്തിറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി. സംഭവത്തിൽ ആർക്കും പരിക്കില്ല.
നാദാപുരത്തുനിന്നും അഗ്നനിശമനസേന എത്തിയാണ് തീ അണച്ചത്. വായനാട്ടിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. ചുരത്തിലെ നാലാം വളവിലാണ് സംഭവം.
നാദാപുരം ഭാഗത്തുനിന്ന് വയനാട്ടിലേക്ക് പോവുകയായിരുന്നു ട്രാവലര്‍. കൂടുതല്‍ വിവരങ്ങൾ പോലീസ് അന്വേഷിച്ചുവരികെയാണ് അറിയിച്ചു.