കാസർഗോട്ട് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി
Sunday, October 6, 2024 12:01 PM IST
കാസർഗോഡ്: കാസർഗോഡ് അമ്പലത്തറ കണ്ണോത്ത് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. ബീന (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ദാമോദരനെ(55) പോലീസ് കസ്റ്റഡിയിലെടുത്തു.
തർക്കത്തെ തുടർന്ന് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. ഇന്ന് പുലർച്ചെ രണ്ടിനാണ് സംഭവം.
തല ഭിത്തിയിലിടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക വിവരം. താൻ തന്നെയാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് ദാമോദരൻ പോലീസിന് പറഞ്ഞതായാണ് വിവരം.