ഒരു മതവിഭാഗത്തെ പ്രതിക്കൂട്ടിലാക്കുന്ന വിധത്തില്‍ തരംതാഴുമെന്ന് വിശ്വസിക്കുന്നില്ല: ജലീലിനെതിരേ അന്‍വര്‍
Sunday, October 6, 2024 11:21 AM IST
നിലമ്പുർ: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കെ.ടി. ജലീൽ എംഎൽഎ നടത്തിയ പ്രസ്താവനയിൽ രൂക്ഷവിമർശനവുമായി പി.വി. അൻവർ. സ്വർണം കടത്തുന്നത് ഒരു സമുദായമാണെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അദ്ദേഹത്തിന്റെ പൊതുജീവിതത്തിലെ ഏറ്റവും മോശപ്പെട്ട കാര്യമാണെന്ന് അൻവർ പറഞ്ഞു.
ജലീലിന്റെ പ്രസ്താവന താൻ കേട്ടിട്ടില്ല. സ്വര്‍ണക്കടത്തില്‍ ഒരു മതവിഭാഗത്തെ പ്രതിക്കൂട്ടിലാക്കുന്ന വിധത്തില്‍ ജലീൽ തരംതാഴുമെന്ന് വിശ്വസിക്കുന്നില്ലെന്നും അൻവർ കൂട്ടിച്ചേർത്തു.
സ്വര്‍ണക്കടത്ത് ദേശവിരുദ്ധ പ്രവര്‍ത്തനമാണെന്നും അതില്‍ വിശ്വാസികള്‍ ഇടപെടരുതെന്നും ആവശ്യപ്പെട്ട് സാദിഖലി ശിഹാബ് തങ്ങള്‍ മതവിധി പ്രഖ്യാപിക്കണമെന്നുമാണ് കെ.ടി. ജലീല്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്.