കൊച്ചി എടയാർ വ്യവസായ മേഖലയിൽ പൊട്ടിത്തെറി : ഒരു മരണം
Sunday, October 6, 2024 6:20 AM IST
കൊച്ചി: എടയാർ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന മൃഗക്കൊഴുപ്പ് സംസ്കരിക്കുന്ന കമ്പനിയിൽ പൊട്ടിത്തെറി. സ്റ്റൗ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം.
മൃഗക്കൊഴുപ്പ് സംസ്കരിക്കുന്ന കമ്പനിയിലുണ്ടായ പൊട്ടിത്തെറിയെ തുടർന്ന് ഒഡീഷ സ്വദേശി മരിച്ചു. അജയ് വിക്രമൻ എന്നയാളാണ് മരിച്ചത്.
മൂന്ന് പേർക്ക് പരിക്കേറ്റു . ഇവർ കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് പൊട്ടിത്തെറി ഉണ്ടായത്.