യുവാക്കളെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ പിടിയിൽ
Sunday, October 6, 2024 1:19 AM IST
ആലപ്പുഴ: യുവാക്കളെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ പിടിയിൽ. ആനയടി മധു ഭവനത്തിൽ രാജീവൻ (33), കല ഭവനത്തിൽ അരുൺ (28), പാവുമ്പ മുല്ലയ്ക്കൽ കിഴക്കതിൽ സതീഷ്(39), പന്മന ലക്ഷം വീട് ശരത്ത് (25) എന്നിവരാണ് പിടിയിലായത്.
യുവാക്കളെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം പ്രതികൾ കടന്നു കളയുകയായിരുന്നു. പരിക്കേറ്റ യുവാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒളിവിലായിരുന്ന പ്രതികളായ രാജീവിനെ വഞ്ചിമുക്ക് ഭാഗത്ത് നിന്നും അരുണിനെ ആനയടി ഭാഗത്ത് നിന്നും സതീഷിനെയും ശരത്തിനെയും കോട്ടയം രാമപുരം ഭാഗത്ത് നിന്നുമാണ് കസ്റ്റഡിയിൽ എടുത്തത്.